കുഞ്ഞാറ്റയോട്
കൂട്ടംവിട്ടു തനിച്ചൊരുനാൾ
കുഞ്ഞാറ്റക്കിളി പോകുമ്പോൾ
കുഞ്ഞി വിളിച്ചൂ, "കുഞ്ഞാറ്റേ,
കൂവേ നീയെങ്ങോടുന്നു?"
കൂടണയാനായ് പോകുന്നു.
കൂട്ടുവരാമോ കുഞ്ഞീ,നീ
കൂട്ടരെയെങ്ങും കണ്ടില്ലാ".
കൂട്ടരൊടൊത്തു കളിക്കാനും
കൂകിവിളിച്ചു നടക്കാനും
കൂടിയൊരാശയിരുന്നാലും
കുഞ്ഞീടമ്മ പിടഞ്ഞീടും
കുടിയേറുന്നൊരു സങ്കടമോ
കുടുകുടെയൊഴുകും കണ്ണീരായ്".
1 comment:
ഒരു കുഞ്ഞിപ്പാട്ടു കൂടി.
-കുഞ്ഞി
Post a Comment