Sunday, 20 January 2013

കുഞ്ഞാറ്റയോട്

കുഞ്ഞാറ്റയോട് 




കൂട്ടംവിട്ടു തനിച്ചൊരുനാ
കുഞ്ഞാറ്റക്കിളി പോകുമ്പോൾ
കുഞ്ഞി വിളിച്ചൂ, "കുഞ്ഞാറ്റേ,
കൂവേ നീയെങ്ങോടുന്നു?"

 "കൂരിരുളെത്തും മുമ്പായി
കൂടണയാനായ് പോകുന്നു.
കൂട്ടുവരാമോ കുഞ്ഞീ,നീ
കൂട്ടരെയെങ്ങും കണ്ടില്ലാ".

 "കൂട്ടുവരാനോ കൊതിയുണ്ടേ
കൂട്ടരൊടൊത്തു കളിക്കാനും
കൂകിവിളിച്ചു നടക്കാനും
കൂടിയൊരാശയിരുന്നാലും

 കുഞ്ഞിയെമാത്രം കാണാഞ്ഞാ
കുഞ്ഞീടമ്മ പിടഞ്ഞീടും
കുടിയേറുന്നൊരു സങ്കടമോ
കുടുകുടെയൊഴുകും കണ്ണീരായ്".

1 comment:

Unknown said...

ഒരു കുഞ്ഞിപ്പാട്ടു കൂടി.
-കുഞ്ഞി