Sunday, 23 June 2013

Kunji through 8 months


തലയിലൊരു തൈയും കയ്യിലൊരു ഗദയും 

ഹൂ.....ശ്ച്.....  വെറും കൈ പോരാട്ടം...ഈ പോസ് എങ്ങനെ?

ഇരുമുടിക്കെട്ടുമായ് ...

പാടുപെട്ടായാലും കമഴ്ന്നുവീണു....ആരേലും കാണാനുണ്ടോ?


ഒന്നെഴുന്നേൽക്കാൻ നോക്കീട്ടു പറ്റുന്നുമില്ല..

ഞാനിരുന്നു കാണിക്കാം...പക്ഷേ ചാരണം.

ഹൊ.. ഈ ഫോട്ടോക്കാരെക്കൊണ്ടു തോറ്റു..


Wednesday, 20 February 2013

കുഞ്ഞീടെ തത്തമ്മ


കുഞ്ഞീടെ തത്തമ്മ
കുഞ്ഞിക്കുണ്ടൊരു തത്തമ്മ
കുഞ്ഞാറ്റക്കിളിയെന്നമ്മ
"കുഞ്ഞാറ്റേ"ന്നു വിളിച്ചെന്നാ
കൂടുതുറന്നു പറന്നുവരും.

"കുഞ്ഞീ,കുഞ്ഞീ"യെന്നായി
കൂടെക്കൂടും കളിയാടാൻ.
കുഞ്ഞി കുഴഞ്ഞേപോയാലും
കുഞ്ഞാറ്റയ്ക്കോ കൂസലിതോ?!

"കുഞ്ഞീ, കുഞ്ഞീ"യെന്നായി
 കൂകിവിളിക്കും കിളിയോടായ്
കുഞ്ഞീടമ്മ കയത്തീടും
"കൂട്ടിക്കേറടി കുഞ്ഞാറ്റേ".

Sunday, 20 January 2013

കുഞ്ഞാറ്റയോട്

കുഞ്ഞാറ്റയോട് 




കൂട്ടംവിട്ടു തനിച്ചൊരുനാ
കുഞ്ഞാറ്റക്കിളി പോകുമ്പോൾ
കുഞ്ഞി വിളിച്ചൂ, "കുഞ്ഞാറ്റേ,
കൂവേ നീയെങ്ങോടുന്നു?"

 "കൂരിരുളെത്തും മുമ്പായി
കൂടണയാനായ് പോകുന്നു.
കൂട്ടുവരാമോ കുഞ്ഞീ,നീ
കൂട്ടരെയെങ്ങും കണ്ടില്ലാ".

 "കൂട്ടുവരാനോ കൊതിയുണ്ടേ
കൂട്ടരൊടൊത്തു കളിക്കാനും
കൂകിവിളിച്ചു നടക്കാനും
കൂടിയൊരാശയിരുന്നാലും

 കുഞ്ഞിയെമാത്രം കാണാഞ്ഞാ
കുഞ്ഞീടമ്മ പിടഞ്ഞീടും
കുടിയേറുന്നൊരു സങ്കടമോ
കുടുകുടെയൊഴുകും കണ്ണീരായ്".

Wednesday, 16 January 2013

That's me Kunji..!



See, you are convinced with what I said. But Kunji wonder why mom is still confused..?!
Anyhow Kunji talks open. No reservations...What ever the consequences...Kunji is ready to face. 
That's me Kunji. 

ദേ, കുഞ്ഞി പറഞ്ഞതു നിങ്ങൾക്കൊക്കെ മനസ്സിലായി... എന്നിട്ടും അമ്മയ്ക്കിപ്പൊഴും സംശയം മാറീട്ടില്ല. ഏതു പള്ളിക്കൂടത്തിൽ പഠിച്ചോ ആവോ..?!!
എന്നാലും കുഞ്ഞി ഇങ്ങനാ.. പറയാനുള്ളതു് ആരുടെ മുഖത്തുനോക്കിയും വെട്ടിത്തുറന്നങ്ങു പറയും. വച്ചോണ്ടിരിക്കുന്ന പരിപാടീല്ല.. കേസും കൂട്ടോക്കെ വരുന്നെടത്തുവച്ചുകാണും..ഹല്ല, പിന്നെ...

Saturday, 5 January 2013

The worst pain ever..!


Last day, one of the worst day in my life. What a pain I suffered... ! no one knows. Do you know what is the worst pain in this world?
 Cutting ones head? Cutting ones limbs? Stabbing wound? Having shot with a gun? 
No. No. I’d say, it’s the pain of an injection. Have you ever had it? Yes, I had it yesterday. Other pains either lasts for some moments or you may withstand it. But this…oh! no, you can not bear it up.
I started screaming at that very moment and could not stop even late in the evening.  Body was hot as I’m in a furnace. It was burning and shivering. The whole day, I had been through the mother of all hells. I couldn’t move one my  leg. As it shook a bit inadvertently, it took me to a grave…! More over, I couldn’t dare even to have my inevitable njum..njum..njum.
Horrible!
I kept my leg to mom’s body so that it can’t move. And saw the hell as it shook when she tried to feed.  But poor mom, she tried a lot to soothe me. Mom put wet towels on. Patted me. Sung for me.  But I couldn’t help.
 Some times I feel it strange that she love a lot, still allow me to be hurt. In the morning I was sleeping calm and safe on her lap and woke up with a pain of piercing a needle on to right thigh. Two white dressed ghosts smiling and uttering some evil chants in English. “ACG” “…BCG”… or some other English letters. .(Earlier I heard some one mentioning them the ‘angels’on the earth. Utter nonsense..!!) Mom beside them. She handed me over to those ghosts to hurt me. I felt cheated. It doubled the pain. I did hate my mom like anything. The next moment she started to soothe me. Never let me down besides her arms started to pain. I confused and surprised, why she was so..?!

With pain
Yours Kunji.

Friday, 4 January 2013

My first hour-video



How can I describe that moments?! I was totally scared and uneasy. But who cares? I cried but they laughed.(First lesson about the world). ......Unscrupulous fellows...!

തമ്പുരാനേ ഇവിടെ എല്ലാരുമിങ്ങനാണോ? ചൊവ്വുള്ള ഒരെണ്ണവുമില്ലേ? 
'നീ കരഞ്ഞാല്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും....' എന്നു കവി പാടിയതു വെറുതെയല്ല ..!


with anger,
Kunji

Thursday, 3 January 2013

കോതപ്പാട്ട്



പാട്ടിതെന്തു പാട്ട് ?
കോതയുടെ പാട്ട്. 
കോതയ്ക്കേതു പാട്ട് ?
വായില്‌ത്തോന്നും പാട്ട്. 

Wednesday, 2 January 2013

kunji's nest കുഞ്ഞിയുടെ കൂട് -video

കുഞ്ഞിക്കുറങ്ങുവാന്‍ പാട്ടുവേണം 

കുഞ്ഞിയുടെ കൂട്



കുഞ്ഞിക്കു കൂട്ടായൊരമ്മയുണ്ടേ 
കുഞ്ഞിനെയൂട്ടുവാനമ്മിഞ്ഞയും 
ആട്ടിയുറക്കുവാനമ്മൂമ്മ വന്നേ  
കൂട്ടിനു കാവലായപ്പൂപ്പനും 

മധുരം വിളമ്പുവാന്‍ മാമനുണ്ടേ 
മന്ദമൊരുക്കിയാ മാമി നിന്നേ.
അകലെയാണെങ്കിലുമച്ഛനുണ്ടേ 
അരികത്തണയുവാന്‍ മോഹമുണ്ടേ. 

Hearty Welcome !!


All are welcomed to this 'Shorti's nest to have the coolness of the moonlight and breeze of the Nila river. Some rhymes are here for 'kunji' to sing and listen. You may join who like it.
with regards
yours'
'kunji'
*************               *************                      ***************                    ************
നിളയുടെയും നിലാവിന്റെയും കുളിരൊഴുകുന്ന കുഞ്ഞിയുടെ കൂട്ടിലേക്കെല്ലാവര്‍ക്കും സ്വാഗതം. കുഞ്ഞിക്കു പാടുവാനും കേള്‍ക്കുവാനും ഈ കുഞ്ഞിപ്പാട്ടുകള്‍. ഒപ്പം പാട്ടിഷ്ടമുള്ളോര്‍ക്കും  കൂടാം
നിങ്ങളുടെ  സ്വന്തം
 കുഞ്ഞി.