Wednesday, 20 February 2013

കുഞ്ഞീടെ തത്തമ്മ


കുഞ്ഞീടെ തത്തമ്മ
കുഞ്ഞിക്കുണ്ടൊരു തത്തമ്മ
കുഞ്ഞാറ്റക്കിളിയെന്നമ്മ
"കുഞ്ഞാറ്റേ"ന്നു വിളിച്ചെന്നാ
കൂടുതുറന്നു പറന്നുവരും.

"കുഞ്ഞീ,കുഞ്ഞീ"യെന്നായി
കൂടെക്കൂടും കളിയാടാൻ.
കുഞ്ഞി കുഴഞ്ഞേപോയാലും
കുഞ്ഞാറ്റയ്ക്കോ കൂസലിതോ?!

"കുഞ്ഞീ, കുഞ്ഞീ"യെന്നായി
 കൂകിവിളിക്കും കിളിയോടായ്
കുഞ്ഞീടമ്മ കയത്തീടും
"കൂട്ടിക്കേറടി കുഞ്ഞാറ്റേ".